ടാങ്കര്‍ ലോറിസമരം: ഇന്ധന വിതരണം പ്രതിസന്ധിയില്‍

Monday 21 November 2016 9:12 pm IST

കൊച്ചി: ഐഒസി ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ ലോറി തൊഴിലാളികളുടെ സമരം സംസ്ഥാനത്ത് ഇന്ധന വിതരണം പ്രതിസന്ധിയിലാക്കി. ടെന്‍ഡര്‍ വ്യവസ്ഥക്കെതിരെയാണ് സമരം. സമരത്തെ തുടര്‍ന്ന് കമ്പനിയില്‍ നിന്നുള്ള ഇന്ധന നീക്കം നിലച്ചു. ടാങ്കറുകളുടെ നിരന്തര സമരത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പ് ഉടമകളുടെ സംഘടനകളും തീരുമാനിച്ചു. പ്രശ്‌നപരിഹാരത്തിന് ചേര്‍ന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തിരുമാനമാകാതെ പിരിഞ്ഞു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ അവശ്യ സര്‍വ്വീസുകള്‍ക്കുള്ള ഇന്ധനനീക്കം തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. മൂന്ന് മാസത്തിനിടെ ഇത് നാലാമത്തെ സമരമാണ് ഐഒസി ഇരുമ്പനം പ്ലാന്റില്‍ നടക്കുന്നത്. പെട്രോള്‍ പമ്പ് ഡീലര്‍മാരുടെ ഉടമസ്ഥതയിലുള്ള ലോറികള്‍ക്ക് പ്ലാന്റില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കി. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. മലപ്പുറം, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത് ഇരുമ്പനം ഐഒസി പ്ലാന്റില്‍നിന്നാണ്. പ്രതിദിനം 575 ടാങ്കര്‍ ഇന്ധനമാണ് ഇവിടെ നിന്നും കൊണ്ടുപോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.