മാനന്തവാടി: നവംബര്‍ 24,25,26 തിയതികളിലായി മനന്തവാടി ജി.വി.എച്ച്.എസ് എസ് ഗ്രൗണ്ടില്‍ നടക്കുന്ന വയനാട് റവന്യു ജില്ലാ കായികമേളയുടെ ലോഗോ പ്രകാശന കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാരാമന്‍ നിര്‍വഹിച്ചു. കായികമേള ജനറല്‍ കണ്‍വീനര്‍ വയനാട് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ പി.പി. തങ്കം ലോഗോ ഏറ്റുവാങ്ങി. വൈസ് ചെയര്മാന് വി.കെ. തുളസിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട്കെ.ജെ.പൈലി, എം. അബ്ദുള്‍ അസീസ്, എന്‍.എം. ആന്റണി, അഡ്വ റഷീദ് പടയന്‍, സ്റ്റാര്വിന് സ്റ്റാനി, പി. ഹരിദാസന്, രവീന്ദ്രന് കെ.ഡി, ടോണി ജോണ്‍, എം.കെ. സന്തോഷ്, പി.ഡി. തോമസ്, സഹദേവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: