തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് നടൻ മോഹൻലാൽ. ഒരു നല്ല സത്യന്ധമായ ഇന്ത്യയ്ക്കു വേണ്ടിയാണ് ഈ നോട്ട് നിരോധനം എന്നാണ് താൻ മനസിലാക്കുന്നതെന്ന് മോഹൻലാൽ തന്റെ ബ്ലോഗിലൂടെ പറഞ്ഞു.
നോട്ട് നിരോധനം എല്ലാ വിഭാഗത്തേയും ബാധിച്ചതു പോലെ കേരളത്തിൽ നിന്ന് ദൂരെ സിനിമ ഷൂട്ട് ചെയ്യുന്നവരേയും ബാധിച്ചിട്ടുണ്ട്. വലിയ പണച്ചെലവുള്ള സിനിമാ മേഖലയിൽ അത് വേഗം പ്രതിഫലിക്കുകയും ചെയ്യും. എന്നാൽ, ഞങ്ങൾ അതൊക്കെ സഹിക്കുന്നു. പ്രശ്നങ്ങളെ മറികടക്കാൻ കൂട്ടായി പരിശ്രമിക്കുന്നു. വ്യക്തിപരമായി എന്നെയും ഇത് ബാധിച്ചിട്ടുണ്ട്. ഞാനത് സഹിക്കുന്നു. രാജ്യനന്മയ്ക്ക് വേണ്ടി നില കൊള്ളുന്ന പൗരൻ എന്ന നിലയ്ക്കു മാത്രമല്ല മറിച്ച് വിവേകത്തോടെ ചിന്തിക്കാൻ സാധിക്കുന്ന മനുഷ്യൻ എന്ന നിലയിൽ കൂടിയായതിനാലാണ് ഞാൻ അത് സഹിക്കുന്നത് – ലാൽ പറയുന്നു.
നോട്ട് നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ആത്മാർത്ഥമായി നടത്തിയ ഒരു സർജിക്കൽ സ്ട്രൈക്ക് തന്നെ ആയിരുന്നെന്ന് താൻ വിശ്വസിക്കുകയും ചെയ്യുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: