ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം : ജില്ലയില്‍ വിപുലമായ പരിപാടികള്‍

Monday 21 November 2016 7:01 pm IST

മാനന്തവാടി : ഡിസംബര്‍ ഒന്നിന് മാനന്തവാടിയില്‍ നടക്കുന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മാനന്തവാടിയില്‍ ചേര്‍ന്ന യുവമോര്‍ച്ച ജില്ലാ നേതൃ യോഗം തീരുമാനിച്ചു. 'മാര്‍ക്‌സിസ്റ്റ് അക്രമത്തിനും ഭീകരതയ്ക്കുമെതിരെ ഉണരൂ കേരളമേ ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവമോര്‍ച്ച ഡിസംബര്‍ ഒന്നിന് റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 24 ന് പ്രവര്‍ത്തകര്‍ രക്തദാനം നടത്തും. യൂണിറ്റ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ ഒന്നിന് രാവിലെ യൂണിറ്റുകളില്‍ പുഷ്പാര്‍ച്ചന നടക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അഖില്‍ പ്രേം.സി അധ്യക്ഷത വഹിച്ചു. ജിതിന്‍ ഭാനു, കണ്ണന്‍ കണിയാരം, ധനില്‍കുമാര്‍, അരുണ്‍ കെ. കെ, ബിനീഷ് കെ.കെ,ഉദിഷ എ.പി, സുനിത ടി.സി, മനോജ് എ.എ, രതീഷ്.എം, രാജീവ് എം.ആര്‍, ലാലു വെങ്ങപ്പള്ളി, സുധീഷ് പിലാക്കാവ്, സിബി മുള്ളന്‍കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.