അക്ഷയ പ്രതേ്യക ക്യാമ്പ്

Monday 21 November 2016 7:07 pm IST

  കല്‍പ്പറ്റ : അക്ഷയയുടെ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 25ന് അക്ഷയയുടെ മുഴുവന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുളള പ്രത്യേക ക്യാമ്പ് അക്ഷയ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജീവന്‍ പ്രമാണ്‍ (ലൈഫ്) സര്‍ട്ടിഫിക്കേറ്റ്, ഇലക്ഷന്‍ ഐഡി രജിസ്‌ട്രേഷന്‍, ആധാര്‍ രജിസ്‌ട്രേഷന്‍, ഇ ഡിസ്ട്രിക്ട് സേവനങ്ങള്‍ (റവന്യു സര്‍ട്ടിഫിക്കറ്റുകള്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കുളള നഷ്ടപരിഹാരത്തിനുളള അപേക്ഷകള്‍), എസ്ബിടി, എസ്ബിഐ ബാങ്കിംഗ് കിയോസ്‌കുകളുടെ സേവനങ്ങള്‍ (അക്കൗണ്ട് തുറക്കല്‍, പണംനിക്ഷേപിക്കല്‍, പിന്‍വലിക്കല്‍), ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ എടുക്കുന്നതിനുളള സൗകര്യം, ആധാര്‍ തെറ്റുതിരുത്തല്‍, വിവിധ നികുതികള്‍ ഓണ്‍ലൈനായി അടയ്ക്കല്‍, രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍, ഓണ്‍ലൈന്‍ മാര്യേജ് രജിസ്‌ട്രേഷന്‍, ന്യു ഇന്ത്യ ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍, മോട്ടോര്‍ വകുപ്പ് അപ്ലിക്കേഷനുകള്‍, ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ ജില്ലാ ഇ ഗവേണന്‍സ് സൊസൈറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04936 206267

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.