കുട്ടനാട്: സംഭരിച്ച നെല്ലിന്റെ വില 62 ദിവസം കഴിഞ്ഞിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാഡീ മാര്‍ക്കറ്റിങ് ഓഫീസ് ഉപരോധിച്ചു. മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ടി. സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം. ആര്. സജീവ് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ടി.കെ. അരവിന്ദാക്ഷന് മുഖ്യപ്രഭാഷണം നടത്തി.
മോര്‍ച്ച ജില്ലാ സെക്രട്ടറി സി. മോഹനചന്ദ്രന്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. ഷാജി, കര്‍ഷക മോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി ശ്രീനിവാസന്, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.എന്‍. ഹരിദാസ്, ജി. സുകുമാരന്‍ നായര്‍, ടി.എസ്. വേണുഗോപാല്‍, ഹരികുമാര്‍, സുഭാഷ് പറമ്പിശ്ശേരി, ദിനേശ്കുമാര്‍, രഞ്ജിത്ത് പറമ്പിശ്ശേരി, പുരുഷോത്തമന് നായര്‍, കെ.വി. മോഹനന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പാഡി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനാല്‍ പ്രവര്‍ത്തകര്‍ ഓഫീസ് വാതില്‍ അടച്ച് രണ്ടുമണിക്കൂറോളം കുത്തിയിരിപ്പു സമരം നടത്തി. പുളിങ്കുന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: