ചേര്‍ത്തല: ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി സേവാഭാരതി. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ദ്ര സ്പെഷല്‍ സ്കൂളിലെ കുരുന്നുകള്‍ക്ക് ഇന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ അഞ്ച് വീല്‍ചെയറുകള്‍ സമ്മാനിക്കും.
രാവിലെ 10 ന് സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് ഐസക് മാടവന ഏറ്റുവാങ്ങും.
സേവാഭാരതി താലൂക്ക് പ്രസിഡന്റ് പ്രൊഫ. കെ.എന്‍.ജെ. കര്‍ത്താ, കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍.കെ.പണിക്കര്‍, പി.ആര്. ബാലചന്ദ്രന്, ആര്. പങ്കജാക്ഷപ്പണിക്കര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: