തുറവൂര്‍: എഴുപുന്ന നീണ്ടകര തണല്‍ എസ്എച്ച്ജി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ ഇരുപത്തിയേഴു വരെ നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്ഥാന പ്രൊഫഷണല്‍ നാടകമേള നടക്കും. നടന് രാജന് പി. ദേവിന്റെ അനുസ്മരണമായാണ് നാടകമേള സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് സിനിമാതാരം ഇന്ദ്രന്‍സ് നാടക മേള ഉദ്ഘാടനം ചെയ്യും. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി. ശ്യാമളകുമാരി അദ്ധ്യക്ഷത വഹിക്കും. രാത്രി 7.30 ന് വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ വെയില് എന്ന നാടകം, 23 ന് രാത്രി 7.30 ന് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ കണ്ണാടി കടവത്ത് എന്ന നാടകം, 24 ന് രാത്രി 7.30 ന് കൊല്ലം വയലാര്‍ നാടകവേദിയുടെ പയ്യന്‍സ് എന്ന നാടകം, 25 ന് രാത്രി 7.30 ന് തിരുവനന്തപുരം അതുല്യയുടെ കഥ പറയും കാറ്റ് എന്ന നാടകം, 26 ന് വൈകിട്ട് ആറിന് നടക്കുന്ന കാവാലം നാരായണപണിക്കര്‍ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലി മജോ ജോ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി 7.30 ന് കൊല്ലം അയനം നാടക വേദിയുടെ അവനവന് തുരുത്ത് എന്ന നാടകം.
27 ന് വൈകിട്ട് ആറിന് സമാപന സമ്മേളനം എ.എം. ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 ന് തിരുവനന്തപുരം ആരാധനയുടെ അതൊരു കഥയാണ് എന്ന നാടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: