ബിജെപിബൂത്ത് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം രണ്ട് സിപിഎമ്മുകാര്‍ പിടിയില്‍

Monday 21 November 2016 8:30 pm IST

കൊടകര: ബിജെപിമറ്റത്തൂര്‍കുന്ന് 130 ബൂത്ത് സെക്രട്ടറി സുജിത് ആനന്ദപുരത്തുകാരന്റെ വീടിന് നേരെ ആക്രമണം. രണ്ടുപേര്‍ പിടിയില്‍. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് മദ്യപിച്ച് മാരകായുധങ്ങളുമായി സുജിത്തിന്റെ വീട്ടിലെത്തി സിപിഎം ക്രിമിനലുകളായ രാഹുല്‍. ദീപക് എന്നിവര്‍ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് സുജിത്തിനെ അന്വേഷിച്ചെങ്കിലും ആള്‍ സ്ഥലത്തില്ലെന്ന് പറഞ്ഞപ്പോള്‍ വീടിന്റെ ജനല്‍ച്ചില്ലുകളും ട്യൂബ് ലൈറ്റുകളും തല്ലി തകര്‍ക്കുകയായിരുന്നു. രാഹുല്‍ വാസുപുരം അഭിലാഷ് വധക്കേസില്‍ പ്രതിയാണ്. വീട്ടുകാരുടെ പരാതി പ്രകാരം സ്ഥലത്തെത്തിയ കൊടകര എസ്.ഐ. സുധീഷ്‌മോന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളെ പിടികൂടി.ഇവരില്‍ നിന്നും കമ്പിവടി,ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളും ദേഹപരിശോധനയില്‍ രാഹുലിന്റെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവും ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.