സാന്റിയാഗോ: കഴിഞ്ഞയാഴ്ച ന്യൂസിലന്റിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ചിലിയിലും അര്‍ജന്റീനയിലും ശക്തമായ ഭൂചലനം.
റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം പടിഞ്ഞാറന്‍ അര്‍ജന്റീനയെയും സമീപത്ത് കിടക്കുന്ന ചിലിയുടെ തലസ്ഥാനം സാന്റിയാഗോയെയും പിടിച്ചുകുലുക്കി. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സാന്റിയാഗോയില്‍ നിന്നും 165 മൈല്‍ അകലെ അര്‍ജന്റീനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ സാന്‍ യുവാനാണ് പ്രഭവകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: