കോയമ്പത്തൂര്‍/ കാക്കനാട്: തമിഴ്നാട്ടിലെ കരൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് എറണാകുളം കാക്കനാട് സ്വദേശികളായ സഹോദരങ്ങളായ മൂന്ന് പേര് മരിച്ചു. അപകടത്തില്‍ ഇളയ സഹോദരിയുടെ രണ്ട് മക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാക്കനാട് ഇടച്ചിറ അരിയിത്തുക്കുടി പരേതനായ പരീത് മകന് അബൂബക്കര്‍(55), ബക്കറിന്റെ സഹോദരിമാരായ കാക്കനാട് കുഴിക്കാട്ടുമൂല മലയില്‍ വീട്ടില്‍ അഷറഫിന്റെ ഭാര്യ ആസിയ(48), ഇടച്ചിറ മണ്ണാരത്ത് (അരയിടത്ത്) വീട്ടില്‍ പരേതനായ അബ്ദുല്‍ റഹ് മാന്‍ ഭാര്യ നസീമ(45)) എന്നിവരാണ് മരിച്ചത്. നസീമയുടെ മക്കളായ മുഹമദ് ഷാഫി(24), ധനൂജ(14) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാക്കനാട്ടു നിന്ന് നാഗൂര് ദര്‍ഗയിലേക്ക് പോവുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്കുശേഷം കരൂര്‍ കുളിത്തല ബൈപ്പാസ് റോഡില്‍ വെച്ചാണ് അപകടം.
മണല്‍ കയറ്റിയ ലോറി മുന്നില്‍ പോവുകയായിരുന്ന കാളവണ്ടിയെ മറികടക്കുന്നതിനിടെ എതിരെവന്ന തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹങ്ങള്‍ കരൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി. നാട്ടില്‍ നിന്ന് ബന്ധുക്കള്‍ കരൂരിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ നാട്ടിലത്തെിച്ച് കബറടക്കും.
കോയമ്പത്തൂരില്‍ പള്ളിയില്‍ ഇമാം ആയ മുഹമ്മദ് ഷാഫിയുടെ നിക്കാഹിന് ശേഷം തിങ്കാളാഴ്ച പുലര്‍ച്ചെയാണ് കുടുംബാഗങ്ങള്‍ നാഗൂര് ദര്‍ഗയിലേക്ക് പുറപ്പെട്ടത്. കാക്കനാട്ട് ഓട്ടോ െ്രെഡവറായ മാതൃസഹോദരന്‍ ബക്കറാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ മരിച്ച ബക്കറിന്റെ ഭാര്യ പാത്തു. മക്കള്‍: ഷെമീന, ഷെമീര്‍, ഷെജന. മരുമക്കള്‍: ഹനീഫ, ഫിറോസ്. ആസിയയുടെ മക്കള്‍: അഷ്കര്‍, അനീഷ. മരുമക്കള്‍: നിസാം, നൗഫിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: