കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ തീപിടിത്തം, ആളപായമില്ല. കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ രാവിലെ പതിനൊന്നോടെ തീപിടിത്തമുണ്ടായത്.
മുകള്‍ നിലയിലാണ് തീ കണ്ടത്. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന 70 രോഗികളെയും ഒഴിപ്പിച്ചു.
കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടു. 19 ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: