അഹമ്മദാബാദ്: കുരങ്ങന്മാര് റണ്‍വേയിലിറങ്ങി, വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. ഞായറാഴ്ച രാവിലെ അഹമ്മദാബാദ് വിമാനത്താവളത്തിലാണ് സംഭവം.
6.40ന് ചെന്നൈയിലേക്ക് പുറപ്പെടേണ്ടിയരുന്ന സ്പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനമാണ് യാത്ര നിര്‍ത്തിയത്. ജീവനക്കാരുള്‍പ്പെടെ 189 പേരുണ്ടായിരുന്നു.
വിമാനം പറന്നുയരാന്‍ റണ്‍വേയിലേക്ക് പ്രവേശിക്കവെയാണ് എയര്‍ ട്രാഫിക് കണ്ട്രോള് കുരങ്ങന്മാരെ കണ്ടത്. ഉടന്‍ തന്നെ വിമാനം നിര്‍ത്താന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു.
പൈലറ്റ് സുരക്ഷിതമായി പെട്ടെന്ന് ബ്രേക്ക് ചെയ്ത് വിമാനം നിര്‍ത്തി. ആര്‍ക്കും പരിക്കില്ല. പൈലറ്റിന്റെ മനസ്സാന്നിധ്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. അതേസമയം, കുരങ്ങന്മാര് റണ്വേയിലുണ്ടായിരുന്നുവെന്ന വാര്‍ത്ത വിമാനത്താവള ഡയറക്റ്റര്‍ എ.കെ. ശര്‍മ തള്ളി. കുരങ്ങന്മാരെയൊന്നും കണ്ടില്ല. ഏഴു മിനിറ്റിനകം വിമാനം യാത്രയായി, ശര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: