കടക്കരപ്പള്ളിയില്‍ പോലീസ് നരനായാട്ട്

Monday 21 November 2016 9:07 pm IST

രതീഷിന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച നിലയില്‍

ചേര്‍ത്തല: അര്‍ദ്ധരാത്രിയില്‍ പോലിസ് നരനായാട്ട്, ബിഎംഎസ് പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നീലകണ്ഠന്‍വെളി രതിഷിനെ (34)യാണ് വിട്ടില്‍ നിന്ന് പിടികൂടി മര്‍ദ്ദിച്ച് അവശനാക്കിയത്. പോലിസ് അര്‍ദ്ധരാത്രി വീട്ടില്‍ എത്തി അടുക്കള വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. അടുക്കളയിലെ ഉപകരണങ്ങളും പാത്രങ്ങളുമെല്ലാം തകര്‍ത്താണ് രതിഷിന്റെ മുറിയില്‍ എത്തിയത്. മുറിയുടെയും വാതില്‍ ചവിട്ടി പൊളിച്ചു.
രതിഷിന്റെ നിലവിളി കേട്ട് ഉണര്‍ന്ന അയല്‍വാസികള്‍ ക്രൂരമര്‍ദ്ദനം കണ്ട് ഭയന്നു. സ്ത്രികള്‍ ഉള്‍പ്പെടെ ഭയന്നുവിറച്ചു. രതിഷിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന മരുന്നും നശിപ്പിച്ചു. വിട്ടില്‍ കടന്ന ആറംഗ പോലിസ് സംഘം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വലിച്ചിഴച്ചാണ് മുറിയില്‍ നിന്ന് പുറത്ത് കൊണ്ട് വന്നത്. ജീപ്പിലിട്ടും മര്‍ദ്ദിച്ചു.
ആര്‍എസ്എസിന്റെയും ബിഎംഎസിന്റെയും സജീവ പ്രവര്‍ത്തകനായ രതീഷിനെ തുറവൂര്‍ ബാലികാസദനത്തില്‍ പോലിസിനു നേരെ ആക്രമണം നടത്തിയെന്ന് കള്ളക്കേസില്‍ കുടുക്കിയാണ് അറസ്റ്റ് ചെയ്തത്. അനാഥപെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത കടക്കരപ്പള്ളി, തുറവുര്‍ മേഖലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും, വീട്ടുകാര്‍ക്കുമെതിരെ പോലിസ് കള്ളക്കേസ് ചുമത്തി നിരന്തരം ഭിഷണിപ്പെടുത്തുന്നു.
ഇന്നലെ പുലര്‍ച്ചെ മാടയ്ക്കലിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ അബിയുടെ വിട്ടിലും വന്‍ പോലിസ് സംഘം എത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തി ഭിഷണിപ്പെടുത്തി മടങ്ങി.
പോലിസിന്റെ ഇത്തരത്തിലുള്ള കിരാത നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരുമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ.വി. ഷിജു പറഞ്ഞു. ബാലികാ സദനത്തില്‍ കയറി ആക്രമണം നടത്തിയ പോലീസിനെതിരെ നടപടി സ്വീകരിക്കാതെ നിരപരാധികളെ പിഠിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം. ആര്‍എസ്എസ് പ്രവര്‍ത്തര്‍ക്കെതിരെയുള്ള കള്ളക്കേസ് റദ്ദാക്കണമെന്നും ഷിജു ആവശ്യപ്പെട്ടു. അരൂര്‍ എംഎല്‍എ എ.എം. ആരിഫിന്റെ നിര്‍ദ്ദേശം മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലിസ് സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നു.
പ്രതികള്‍ എന്ന് ആരിഫ് പറയുന്നവരെ പ്രതിയാക്കി അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച് ആരിഫിന്റെ രാഷ്ട്രിയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാന്‍ നടത്തുന്ന ശ്രമമത്തിന് പോലിസ് കുട്ടുചേര്‍ന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പറഞ്ഞു. അര്‍ദ്ധരാത്രി കടുംബത്തോടൊപ്പം കഴിയുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. സിപിഎമ്മിന്റെ ബി ടീം ആയി പോലിസ് അധഃപതിച്ചുവെന്നും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.