കട്ടപ്പന: തെരുവ് നായ കുറുകെ ചാടിയതിനെതുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെ ഇരുപതേക്കര്‍ പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ കാഞ്ചിയാര്‍ കോടത്തേത്ത് ജോയന് ജോര്‍ജ് (42), ഭാര്യ ബീന (38), ഓട്ടോ ഡ്രൈവര്‍ പെരിയോന്‍കവല സ്വദേശി റോയി (35) എന്നിവരെ ഗുരുതര പരുക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ യാത്രക്കാരായ മറ്റ് രണ്ട് പേര്‍ക്കും നിസാര പരുക്കേറ്റു.
നായയെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ മറിഞ്ഞ ഓട്ടോ മൂന്നുതവണ കരണം മറിഞ്ഞു. ജോയനും ബീനക്കും തലക്കാണ് പരുക്ക്. വെള്ളിലാങ്കണ്ടത്തുനിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ അതുവഴിയെത്തിയ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: