കോലാനി: കോലാനി പാറക്കടവ് ജംഗ്ഷനിലുള്ള സ്ട്രീറ്റ് ലൈറ്റ് തെളിയാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സ്ട്രീറ്റ് ലൈറ്റില്‍ റീത്തും ഫ്ളക്സ് ബോര്‍ഡും വച്ച് പ്രതിഷേധിച്ചു. സമീപത്തുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ മുഴുവന്‍ നന്നാക്കിയിട്ടും മൂന്ന് വാര്‍ഡുകളിലെ പ്രധാന കവലയിലെ ലൈറ്റ് നന്നാക്കാത്തത് സാമൂഹ്യ വിരുദ്ധരെ സംരക്ഷിക്കാനാണെന്നാണ് ആക്ഷേപം. യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറി ജയേഷ്, യൂണിറ്റ് പ്രസിഡന്റ് ജിജോ സ്കറിയ, ബി ജെ പി മുനിസിപ്പല്‍ സെക്രട്ടറി പി എസ് രാജേഷ്, ഏരിയ കമ്മിറ്റിയംഗം അനില്‍, മണ്ഡലം കമ്മിറ്റിയംഗം സിജോ സ്കറിയ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: