ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ബാങ്കുകളിലെത്തിയത് 5.45 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക്. 30,000 കോടി രൂപയുടെ നോട്ടുകള്‍ ആളുകള്‍ മാറി പുതിയ നോട്ടുകളെടുത്തപ്പോള് 5.12 ലക്ഷം കോടി രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു.
1978ല്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചപ്പോള്‍ 20 ശതമാനം നോട്ടുകള്‍ തിരികെ എത്തിയല്ല. എന്നാല്‍, ഇത്തവണ അതിലധികം തുക ലാഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
14 ലക്ഷം കോടി രൂപയില്‍ 9-10 ലക്ഷം കോടി രൂപ മാത്രമേ തിരികെയെത്തൂ എന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ അഞ്ചു ലക്ഷം കോടി രൂപയോളം അധിക വരുമാനം കേന്ദ്രസര്‍ക്കാരിന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: