കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ കലോത്സവം 23 മുതല്‍

Tuesday 22 November 2016 12:11 am IST

കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ല സ്‌ക്കൂള്‍ കലോത്സവം നവംബര്‍ 23 മുതല്‍ 26 വരെ എളയാവൂര്‍ സിഎച്ച്എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി നാലായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേള 23 ന് ഉച്ചക്ക് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനന്‍ ബ്രോഷര്‍ പ്രകാശനവും കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ.വി.സുരേന്ദ്രന്‍ കലോത്സവ വിശദീകരണവും നടത്തും. 26 ന് വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.പി.സുബൈര്‍, സി.മിഥുന്‍, കെ.വി. സുകേന്ദ്രന്‍, പി .മുഹമ്മദ്, ടി.വി.നസീര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.