കണ്ണൂര്‍ : കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 2 റോഡുകള്‍ക്ക് 22 കോടി രൂപ അനുവദിച്ചു. കുയ്യാലി-കൊളശ്ശേരി-എരഞ്ഞോളി-തോട്ടുമ്മല്‍-കതിരൂര്‍ റോഡ് – 10. കി.മി, എടാട്ട്-ഹനുമാരമ്പലം-ഭാസ്കരന്പീടിക-ശ്രീസ്ത-ഏമ്പേറ്റ് റോഡ് – 14 കി.മി എന്നീ റോഡുകള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. ഇത് കൂടാതെ 2016-17 വര്‍ഷത്തില്‍ സി.ആര്.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ 8 റോഡുകള്‍ക്ക് നേരത്തേ തന്നെ ഭരണാനുമതി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: