പയ്യാവൂര്‍: കഴിഞ്ഞ വേനല്‍ അവധി സമയത്ത് അഞ്ച് കുട്ടികളുടെ മുങ്ങിമരണത്തിലൂടെ കണ്ണീര് പുഴയായി മാറിയ കണ്ടകശേരി പൂഴയില്‍ ഇരൂഡ് കമ്പിപ്പാലത്തിന്നു സമീപം സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ കുട്ടികള്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ആരംഭിച്ച നീന്തല്‍ പരിശീലനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്റഫ് ഉദ്ഘാടനം ചെയ്തു ജോണ്‍ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാ കൗണ്‍സിലര്‍ കരുണാകരന്, പയ്യാവൂര്‍ ഗ്രാമപഞ്ചായത്തംഗം സുഷമ ബെന്നി. പ്രധാനാദ്ധ്യാപകന് പി.എം.മാത്യു, ക്രിസ്റ്റഫര്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ആനന്ദം കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനം നല്കി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: