വരള്‍ച്ചാ ദുരിതാശ്വാസം: യോഗം 25 ന്

Tuesday 22 November 2016 12:12 am IST

കണ്ണൂര്‍ : വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ 25 ന് ഉച്ചക്ക് 2 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ എം പി മാര്‍, എം എല്‍ എ മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. വൈദ്യുതി മുടങ്ങും കണ്ണൂര്‍ : പരിയാരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആലുളളപൊയില്‍, പൊന്നുരുക്കിപ്പാറ, കടുകച്ചാല്‍ ഭാഗങ്ങളില്‍ ഇന്ന്(നവംബര്‍ 22) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാവശ്ശേരി, കളറോഡ് പാലം, എയര്‍പോട്ട് റോഡ്, വായാന്തോട്, കാര, കല്ലേരിക്കര ഭാഗങ്ങളില്‍ ഇന്ന്(നവംബര്‍ 22) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മാങ്ങാട് സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ധര്‍മ്മശാല സെക്ഷന്‍ പരിധിയില്‍ വരുന്ന കേന്ദ്രീയ വിദ്യാലയം, മോത്തി കെമിക്കല്‍സ്, എഞ്ചിനീയറിങ്ങ് കോളേജ് ലേഡീസ് ഹോസ്റ്റല്‍ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.