കണ്ണൂര്‍ : ക്ഷീര വികസന വകുപ്പിന്റെയും കാഞ്ഞിരക്കൊല്ലി ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (നവംബര്‍ 22) രാവിലെ 10 മണിക്ക് കാഞ്ഞിരക്കൊല്ലി ക്ഷീരസംഘം ഹാളില്‍ പാല് ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി നടത്തുന്നു. ക്ഷീരസംഘം പ്രസിഡണ്ട് ചാക്കോ ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ശുദ്ധമായ പാലുല്പാദനം എന്ന വിഷയത്തില്‍ ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ ഷാന്റി അബ്രഹാമും പാല് പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ മണിക്കടവ് ക്ഷീര വികസന ഓഫീസര്‍ രാജി എസ് മണി എന്നിവരും ക്ലാസ് നയിക്കും. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന് ജോര്‍ജ്ജ് മോഡറേറ്ററായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: