ക്ഷേത്രങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം തിരുത്തണം: കേരള ക്ഷേത്ര സംരക്ഷണ സമിതി

Tuesday 22 November 2016 12:13 am IST

പരപ്പ: ഇടതു സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ സെല്‍ ഭരണം കൊണ്ട് വന്ന് ക്ഷേത്രങ്ങളില്‍ നിന്ന് ഭക്തജനങ്ങളെ അകറ്റാന്‍ ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് ക്ഷേത്ര സംരക്ഷണ സമിതി യോഗം വിലയിരുത്തി. ക്ഷേത്രങ്ങള്‍ ഹൈന്ദവ സംഘടനകളുടെ ആയുധ പുരകളാണെന്നുള്ള നുണ പ്രചരണങ്ങള്‍ തകൃതിയായി നടക്കുന്നു. ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചുവെന്നും ഉഴുത് മറിച്ച് കപ്പ നടണമെന്നും പറഞ്ഞവര്‍ മതത്തെയും ഈശ്വര വിശ്വാസത്തെയുമെതിര്‍ക്കുന്നതിന്റെ കൂടെ ക്ഷേത്രഭരണം പിടിച്ചെടുക്കാനും ശ്രമിക്കുകയാണ്. ദര്‍ശനത്തിനു പണം വാങ്ങാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശം കൊടുത്തിരിക്കുന്നു. ശബരിമലയ്ക്ക് കറുപ്പ് ഉടുത്ത് പോയതിന്റെ പേരിലും, ഗണപതി ഹോമം നടത്തിയതിന്റെ പേരിലും, ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിലും ഭൂരിപക്ഷ സമൂഹം വിമര്‍ശനം നേരിടേണ്ടി വരുന്നു. ഇത്തരം വിഷയങ്ങളിലുള്ള ഇടതു സര്‍ക്കാറിന്റെയും അതിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെയും സമീപനം മാറണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ പരപ്പയില്‍ വെച്ച് നടന്ന ക്ഷേത്ര ഭാരവാഹികളുടെ യോഗം പരപ്പതളിക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ നീല മന രാജേഷ്‌നമ്പൂതിരി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ശശി നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം.ജി.രാമകൃഷ്ണന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് മേഖലാ സെക്രട്ടറി ഗോപാലന്‍, കണ്ണൂര്‍ മേഖലാ കമ്മറ്റി അംഗം കൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട്. ടി വി.ഭാസ്‌ക്കരന്‍, ജില്ലാ സെക്രട്ടറി ടി.രമേശന്‍, രവീന്ദ്രന്‍ പരപ്പ, വേണുഗോപാലന്‍ നായര്‍ ബളാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.