കണ്ണൂര്‍ : സി ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ സെര്‍വര്‍ അഡ്മിനിസ്ട്രേഷന് & നെറ്റ്വര്‍ക്കിങ്ങ്, വിഷ്വല്‍ ഇഫക്ട് & ത്രീഡി ആനിമേഷന്‍ കോഴ്സുകളില്‍ ഒഴിവുളള സീറ്റിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ ടി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ ബി ടെക്/ഡിപ്ലോമ പാസായവര്‍ക്കും മറ്റ് ബിരുദമുളളവര്‍ക്കും സെര്‍വര്‍ അഡ്മിനിസ്ട്രേഷന് & നെറ്റ്വര്‍ക്കിങ്ങ് പരിശീലനത്തിന് അപേക്ഷിക്കാം. പ്രതിമാസം 4500 രൂപ സ്റ്റൈപന്റ് ലഭിക്കും. ത്രീഡി ആനിമേഷന്‍ കോഴ്സിന് ബി എഫ് എ ഉളളവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്കും പങ്കെടുക്കാം. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന 6 മാസത്തെ പരിശീലനത്തിന് യോഗ്യരായ ഉദേ്യാഗാര്‍ത്ഥികള്‍ വിദ്യാഭ്യാസം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി സി.81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി ഒ തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471 2323949.
പ്രതികരിക്കാൻ ഇവിടെ എഴുതുക: