കണ്ണൂര്‍ : സംസ്ഥാന തൊഴില്‍വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. അഴീക്കോട് പോര്‍ട്ട് ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പ് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസന്ന അധ്യക്ഷത വഹിച്ചു. പരിയാരം മെഡിക്കല്‍ കോളേജും ജില്ലാ ലേബര്‍ ഓഫീസും സംയുക്തമായി നടത്തിയ ക്യാമ്പില്‍ തൊഴില്‍ വകുപ്പ് മുന്‍ ചീഫ് സീനിയര്‍ സൂപ്രണ്ട് വി.എം ഷാഹുല്‍ ഹമീദ് തൊഴിലാളികള്‍ക്കുള്ള നിയമപരിരക്ഷയെയും ക്ഷേമപദ്ധതികളെയും കുറിച്ച് ക്ലാസെടുത്തു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആധാര്‍ രജിസ്ട്രേഷനും നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെ തലശ്ശേരി ചിറക്കര ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ ചെയര്മാന് സി.കെ രമേശന് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടി.രാഘവന് അധ്യക്ഷത വഹിച്ചു.കണ്ണൂര്‍ എന്‍.സി.സി ഓഫീസര്‍ പി.പി ഷിജുമോന് ബോധവത്കരണ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: