തലശ്ശേരി: ഡിസംബര്‍ 6 മുതല്‍ 10വരെ തലശ്ശേരിയില്‍ നടക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്മാന് സി.കെ.രമേശന് അധ്യക്ഷത വഹിച്ചു. എ.എന്‍.ഷംസീര്‍ എംഎല്‍എ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് നജ്മ ഹാഷീം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വാഴയില്‍ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഡിഡിഇ ബാബുരാജ് സ്വാഗതവും അബ്ദള്‍ ലത്തീഫ് ന്ദിയം പറഞ്ഞു. മുല്ലക്കൊടി സനേഷ് എം.വി.യാണ് ലോഗോ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: