കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂള്‍ കായികമേള ആദ്യദിനം പിന്നിട്ടപ്പോള്‍ മുക്കം ഉപജില്ലയിലെ പുല്ലൂരാമ്പാറ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ 35 പോയിന്റുകളുമായി മുന്നില്‍. നാല് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും സ്കൂളിന് നേടാനായി. മൂന്ന് സ്വര്‍ണം ഒരു വെങ്കലം എന്നിങ്ങനെ 16 പോയിന്റുകളുമായി താമരശ്ശേരി ഉപജില്ലയിലെ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്കൂള്‍ കട്ടിപ്പാറ രണ്ടാമതുണ്ട്. മൂന്ന് സ്വര്‍ണവുമായി 15 പോയിന്റുകളുമായി പേരാമ്പ്ര ഉപജില്ല കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്. മുപ്പത്തിനാലോളം ഫൈനല്‍ മത്സരങ്ങളാണ് ഇന്നലെ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: