മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരെ ജനകീയ കൂട്ടായ്മ

Tuesday 22 November 2016 12:30 pm IST

കുഴല്‍മന്ദം: മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരെ നടന്ന ജനകീയ കൂട്ടായ്മ ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സിപിഎം കാലങ്ങളായി നടത്തുന്ന കലാപങ്ങളും നുണപ്രചരണങ്ങളും ജനങ്ങള്‍ തിരിച്ചറിഞ്ഞതായും സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ല ാജന.സെക്രട്ടറി എസ്.അരുണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം എം.പി.ശ്രീകുമാര്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് പി.മണികണ്ഠന്‍, എം.പരമേശ്വരന്‍,എന്‍.വിജിത്ത്, എം.തങ്കരാജ്,എസ്.മുരുകന്‍ എന്നിവര്‍ സംസാരിച്ചു. കല്ലടിക്കോട്: മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.ബിജെപി കരിമ്പപഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷതവഹിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് സഹകാര്യവാഹ് കെ.വി.ഹരിദാസ്,ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈ.പ്രസിഡന്റ് ഗഫാര്‍ കല്ലടിക്കോട്,ബിഎംഎസ് ട്രഷറര്‍ ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.