തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്നത്തിൽ സർക്കാരുമായി യോജിച്ച സമരത്തിന് ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ആവര്‍ത്തിച്ചു. കോൺഗ്രസിന് സമരം ചെയ്യാൻ ആരുടേയും ഔദാര്യം വേണ്ടെന്നും സുധീരൻ പറഞ്ഞു.
കോൺഗ്രസിന്റെ സമരം സിപിഎമ്മിനും ബിജെപിയ്ക്കും എതിരെയാണ്. സിപിഎം സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ബിജെപി അതിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും സുധീരൻ ആരോപിച്ചു.
സഹകരണ മേഖലയില്‍ ജനങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കും. നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കുന്നതിനും ദല്‍ഹിയില്‍ അഖിലകക്ഷി സംഘം പോകുന്നതിനും കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നും വി.എം.സുധീരന് പറഞ്ഞു.
സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ സർക്കാരുമായി ചേർന്ന് പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: