പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷന് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലെ വന്മരം ഏത് സമയത്തും കടപുഴകി വീഴുന്ന അവസ്ഥയില്‍. വര്‍ഷങ്ങള്‍ പഴക്കവും ജീര്‍ണ്ണിച്ച് നില്ക്കുന്നതുമായ കെട്ടിടത്തിന് മുകളിലേക്കാണ് മരംചരിഞ്ഞ് നില്‍ക്കുന്നത്. ഇതു മൂലം ഇവിടെ താമസിക്കുന്ന ജീവനക്കാരുടെ ജീവന് ഭീഷണിയായിരിക്കുന്നു.
വനിതാ പോലീസുകാരുള്‍പ്പെടെ താമസവും ഓഫീസ് ജോലിയും ചെയ്യുന്നതും ഒരു സുരക്ഷിതവുമില്ലാത്ത കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്ന കെട്ടിടത്തിലാണ്. മിക്ക മുറിയുടെ വാതിലുകളും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. ആവശ്യത്തിന് ഫര്‍ണ്ണിച്ചറുകളും ഇവിടെയില്ല.
ക്വാര്‍ട്ടേഴ്സിന്റെ പരിസരം കാടുമൂടി കിടക്കുന്നതും, വര്‍ഷങ്ങളായി പല കേസുകളില്‍ പിടിക്കപ്പെട്ട വാഹനങ്ങളും കൂട്ടിയിരിക്കുന്നതും കൊതുക് ശല്യം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: