കൊട്ടാരക്കര: കേരളാ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്(കെ.ഇ.ഡബ്ല്യു.എസ്.എ) ജില്ലാസമ്മേളനം അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.എസ്.സജീവന് മുഖ്യപ്രഭാഷണം നടത്തി. ലൈസന്‍സില്ലാതെയും ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും വയറിങ് ജോലികള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുക, പ്രത്യേക ക്ഷേമനിധി സംവിധാനം ഏര്‍പ്പെടുത്തുക, വയറിങ് ജോലികള്‍ക്ക് ഏകീകൃത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.തമ്പാന് വയറിങ്, പ്ലംബിങ് ഉപകരണങ്ങളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സി.കെ.ഗണേഷ് വിദ്യാഭ്യാസഅവാര്‍ഡ് വിതരണം ചെയ്തു. കേരളാവ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം.ഷാഹുദ്ദീന്‍, നേതാക്കളായ ശശിധരന്‍പിള്ള, എസ്.രാജു, കെ.എസ്.സന്തോഷ്കുമാര്‍, സുരേഷ്കുമാര്‍, എസ്.സുന്ദരേശന്, വി.അനില്‍കുമാര്‍, സനില്‍ ആനന്ദ്, ഓമനക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: