ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് 27ന് കൊടിയേറും. ഡിസംബര്‍ നാലിന് ആറാട്ടോടെ സമാപിക്കും. 27ന് ഉച്ചയ്ക്ക് 12ന് തന്ത്രി പുതുമന മധുസൂദനന് നമ്പൂതിരി കൊടിയേറ്റും. തുടര്‍ന്ന് കൊടിയേറ്റ് സദ്യ, രാത്രി 7.30ന് സംഗീതസദസ്, 28ന് രാത്രി ഏഴിന് പഞ്ചാരിമേളം, 29ന് രാത്രി എട്ടിന് ആദ്ധ്യാത്മിക പ്രഭാഷണം, 30ന് വൈകിട്ട് 6.30ന് ഓട്ടന്തുള്ളല്, ഒന്നിന് രാവിലെ 9.30 മുതല്‍ കെ.ബി. സുന്ദരാംബാള്‍ സംഗീതോത്സവം, വൈകിട്ട് ഏഴിന് സംഗീതോത്സവം സമാപനം. രണ്ടിന് വൈകിട്ട് ആറിന് ഗരുഡവാഹനം എഴുന്നെള്ളിപ്പ്, മൂന്നിന് വൈകിട്ട് ആറിന് പഞ്ചാരിമേളം, രാത്രി 11ന് പള്ളിവേട്ട, നാലിന് രാവിലെ ഒന്‍പതിന് പകല്‍പ്പൂരം, ഉച്ചയ്ക്ക് ഒന്നിന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് ആറാട്ടുപുറപ്പാട്, രാത്രി 8.30ന് സിനിമാറ്റിക് ബാലെ, ആറാട്ടുവരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: