മാന്നാര്‍: അലിന്‍ഡ് സ്വിച്ച് ഗീയര്‍ ഫാക്ടറിയില്‍ അനധികൃത നിയമനം തടഞ്ഞ കമ്പനി സെക്രട്ടറി കെ.കെ. രാമചന്ദ്രന്‍നായര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. കമ്പനിയില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ അനധികൃത നിയമനം നടത്താനുള്ള നീക്കം കമ്പനി സെക്രട്ടറി ജയകുമാര്‍ ഇടപെട്ട് തടഞ്ഞു.
വിഷയത്തില്‍ എംഎല്‍എ ഇടപെട്ടെങ്കിലും ജയകുമാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് എംഎല്‍എ ഫോണില്‍കൂടി ജയകുമാറിനെ ഭീഷണിപ്പെടുത്തി. ഇതിനു ശേഷം കമ്പനിയില്‍ നേരിട്ടെത്തിയ എംഎല്‍എ ജയകുമാറിന്റെ ഓഫീസിനുള്ളില്‍ കയറി ചെല്ലുകയും അസഭ്യം വിളിച്ച് ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് കയ്യേറ്റം ചെയ്തു. ഇതിനു ശേഷം ലാപ്ടോപ്പ് താഴെ അടിച്ചു പൊട്ടിച്ചു.
എംഎല്‍എയുടെ ഡ്രൈവര്‍, സിഐടിയു യൂണിയന് വൈസ് പ്രസിഡന്റ് ഹരികുമാര്‍, സെക്രട്ടറി രവി, പ്രവീണ്‍, രഞ്ജിത്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എംഎല്‍എയുടെ കയ്യേറ്റത്തിനെതിരെ ജയകുമാര്‍ കമ്പനി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: