പള്ളിപ്പുറം: പള്ളിപ്പുറം പാറേഴന്‍ കവലക്ക് സമീപം രണ്ടിടത്തായി കക്കൂസ് മാലിന്യം തള്ളി. തിങ്കളാഴ്ച രാത്രിയാണ് സംഭവം.ഇതിനുമുന്‍പും ഈ ഭാഗങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന കക്കൂസ് മലിന്യം തള്ളിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് പഞ്ചായത്തംഗം എം.വി.മണിക്കുട്ടന് ചേര്‍ത്തല പോലീസില്‍ പരാതിയും നല്കി.ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശമാകെ ബ്ലീച്ചിംഗ് പൗഡറും വിതറി.
ഇതിനുമുന്‍പും ശാന്തിക്കവല, പാറേഴന്‍ കവലക്ക് കിഴക്ക് ഭാഗം തുടങ്ങിയ ഇടങ്ങളില്‍ കക്കൂസ് മാലിന്യം തള്ളിയിട്ടുണ്ട്. രാത്രിയായാല്‍ പ്രദേശം വിജനമാണെന്നതാണ് സാമൂഹ്യ വിരുദ്ധരായ ഇക്കൂട്ടര്‍ക്ക് അനുഗ്രഹമകുന്നത്. ഒപ്പം ചേര്‍ത്തല പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഈ പ്രദേശം സ്റ്റേഷനില്‍ നിന്നും വളരെ അകലെയണെന്നതും ഇക്കൂട്ടര്‍ക്ക് തണലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: