കാല്‍വരിമൗണ്ട്: റവന്യൂജില്ലാ സ്കൂള്‍ കായികമേളയില്‍ തൊടുപുഴ ഉപജില്ലയ്ക്ക് കിരീടം. രണ്ട് ദിവസമായി കാല്‍വരിമൗണ്ട് ഹൈസ്കൂളില്‍ നടന്ന കായികമേളയിലാണ് 380.5 പോയിന്റുമായി തൊടുപുഴ നേട്ടം ആവര്‍ത്തിച്ചത്. 41 സ്വര്‍ണ്ണവും, 37 വെള്ളിയും, 31 വെങ്കലവും നേടിയാണ് തൊടുപുഴ കിരീടം നേടിയത്. രണ്ടാം സ്ഥാനം നേടിയ കട്ടപ്പനയ്ക്ക് 233 പോയിന്റും തൊട്ടുപിന്നിലായി അടിമാലിക്ക് 109 പോയിന്റും ഉണ്ട്. നെടുങ്കണ്ടത്തിന് 69 , അറക്കുളത്തിന് 39 , പീരുമേടിന് 12.5 , മൂന്നാര്‍ 6 പോയിന്റുമാണ് നേടിയത്. സ്കൂള്‍ തലത്തില്‍ 246.5 പോയിന്റുമായി തൊടുപുഴ ഉപജില്ലയില്‍പ്പെട്ട എസ്എന്‍എം ഹൈസ്കൂള്‍ വണ്ണപ്പുറം ഒന്നാമത് എത്തി. 64 പോയിന്റ് നേടിയ അടിമാലി ഉപജില്ലയില്‍പ്പെട്ട എസ്എന്‍വിഎച്ച്എസ്എസ് എന്‍ആര്‍സിറ്റി രണ്ടാമതും, 51 പോയിന്റുമായി കട്ടപ്പന ഉപജില്ലയില്‍പെട്ട എസ് റ്റി എച്ച് എസ് എസ് തങ്കമണി മൂന്നാമതും ഇതേ ഉപജില്ലയിലെ തന്നെ എസ്റ്റിഎച്ച്എസ്എസ് ഇരട്ടയാര്‍ 38 പോയിന്റുമായി നാലാമതുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: