കാല്‍വരിമൗണ്ട്: വെള്ളയാംകുടി സെന്റ് ജേറോംസിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനി അനീറ്റ തോമസിന് ഒരു നിര്‍ബന്ധമുണ്ട് മത്സരിച്ചാല്‍ വിജയിച്ചിരിക്കണം. ഇത്തവണത്തെ റവന്യു ജില്ലാ സ്കൂള്‍ കായിക മേളയില്‍ വരെ അനീറ്റയുടെ ഈ നിശ്ചയദാര്‍ഢ്യത്തിന് മാറ്റമൊന്നും വന്നിട്ടില്ല. അനീറ്റ ട്രാക്കില്‍ ഇറങ്ങിയിട്ടുണ്ടോ ഏതെങ്കിലും സമ്മാനവും ഉറപ്പിച്ചിട്ടുണ്ട്. കാല്‍വരിമൗണ്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിവിധ ഇനങ്ങളില്‍ മികച്ച വിജയമാണ് അനീറ്റ കരസ്ഥമാക്കിയത്.
ക്രോസ് കണ്ട്രിയില് 400,800 മീറ്ററില്‍ ഒന്നാമതും, 5000മീറ്ററില്‍ രണ്ടാമതും എത്തി. 100മീറ്റര്‍,400മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ വര്‍ഷം നടന്ന കായികമേളയില്‍ ജൂനിയര്‍ വിഭാഗം ചാമ്പ്യനായിരുന്നു അനീറ്റ.
കഴിഞ്ഞ വര്‍ഷം പൂനയില്‍ വെച്ച് നടന്ന നാഷണല്‍ മീറ്റില്‍ ക്രോസ്കണ്ട്രിയില് വെള്ളി മെഡല്‍ നേടിയിരുന്നു. തോപ്രാംകുടി കുരിശുങ്കല്‍ ബിജു ഷൈനി ദമ്പതികളുടെ മകളാണ്. അനൂപാണ് ഏക സഹോദരന്. മജു ജോസാണ് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: