ചെറുതോണി: ചെറുതോണി ടൗണില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി 11. 30 നാണ് അപകടം. ഉപ്പുതോട് വേഴവയലില് മാത്തുക്കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി സിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. തൊടുപുഴയില്‍ നിന്നും തിരികെ വരുമ്പോള്‍ ചെറുതോണി പെട്രോള്‍ പമ്പിനും സെന്‍ട്രല്‍ ജംങ്ഷനും മദ്ധ്യേ സംസ്ഥാന പാതയില്‍നിന്നും നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. മാത്തുക്കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്.
ഭാര്യയും മകളും വാഹനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. നാട്ടുകാരും പോലീസുകാരുംചേര്ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. അപകടകാരണം വ്യക്തമല്ല. അമിതവേഗത്തില്‍ എത്തിയ കാര്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തക
ര്ത്തശേഷം റോഡുവക്കിലെ മൂന്നു ബോര്‍ഡുകളും തകര്‍ത്തു പിന്നീട് സംസ്ഥാന പാതയോട് ചേര്‍ന്നുള്ള തോടിന്റെ സംരക്ഷണ ഭിത്തിയും ഇടിച്ചുതകര്‍ത്താണ് തോട്ടിലേക്ക് പതിച്ചത്. ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബിച്ചന് ജോസഫിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്നലെ വൈകിട്ടോടെ വാഹനം നീക്കംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: