കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം കോട്ടയം സ്വദേശിക്ക്

Tuesday 22 November 2016 10:01 pm IST

കോട്ടയം: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിക്ക്. മാലം നമ്പിച്ചിറ കരോട്ട് വീട്ടില്‍ എന്‍. ആര്‍. രാഹുലി (28)നാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്. കെ.എസ്. 782053 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ 12ന് നടത്തേണ്ടിയിരുന്ന നറുക്കെടുപ്പ് നോട്ടുകള്‍ പിന്‍വലിച്ചതോടെ മാറ്റിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഫലം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിയുന്നത്. ശ്രീശാസ്ത കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയാണ് രാഹുല്‍. ലോട്ടറി ടിക്കറ്റുകള്‍ ഒട്ടുമിക്ക ദവസങ്ങളിലും എടുക്കാറുള്ള ഇദ്ദേഹത്തിന് മുമ്പ് 50,000 രൂപ വീതം മൂന്ന് തവണ അടിച്ചിരുന്നു. മാലം ശാഖയിലെ സ്വയം സേവകനാണ് രാഹുല്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്നലെ ഫെഡറല്‍ ബാങ്കിന്റെ മണര്‍കാട് ശാഖയില്‍ ഏല്‍പ്പിച്ചു. രാമചന്ദ്രന്‍ നായര്‍-ജഗദമ്മ ദമ്പതികളുടെ മകനാണ് രാഹുല്‍. ഭാര്യ: അനുജ, മകള്‍: കൃഷ്ണപ്രിയ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.