ആര്‍പ്പൂക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ് 28ന്

Tuesday 22 November 2016 10:12 pm IST

കോട്ടയം: ആര്‍പ്പൂക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 28ന് കൊടിയേറും. ഡിസംമ്പര്‍ 5 ന് കൊടിയിറങ്ങും. 28 ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. രാവിലെ 9നും 10നും മദ്ധ്യേ തന്ത്രി മുഖ്യന്‍ പയ്യപ്പള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്. വൈകിട്ട് 6ന് സാംസ്‌ക്കാരിക സമ്മേളനം. 7ന് പിന്നല്‍ തിരുവാതിര, രാത്രി 8ന് നൃത്ത തരംഗിണി. രണ്ടാം ഉത്സവദിനമായ 29 ന് വൈകിട്ട് 6ന് ഭരതനാട്യം, 7ന് നാദാമൃതം, രാത്രി 8ന് കൊടിക്കീഴില്‍ വിളക്ക്. മൂന്നാം ഉത്സവത്തിന് രാത്രി 7.30 ന് നൃത്തനൃത്യങ്ങള്‍. നാലാം ഉത്സവത്തിന് രാത്രി ന് നൃത്തനൃത്യങ്ങള്‍, രാത്രി 8.30 ന് വയലിന്‍ഫ്യൂഷന്‍. അഞ്ചാം ഉത്സവത്തിന് രാത്രി 9 ന് കഥകളി. ആറാം ഉത്സവത്തിന് രാത്രി 9 ന് വലിയവിളക്ക്, ഇതിഹാസ നൃത്തനാടകം. ഏഴാം ഉത്സവ ദിനമായ ഡിസംബര്‍ 4ന് രാവിലെ 11ന് പള്ളിവേട്ട സദ്യ, വൈകിട്ട് 5ന് പാണ്ടിമേളം, രാത്രി 9 ന് നൃത്തസമന്വയം, എട്ടാം ഉത്സവത്തിന് രാവിലെ 7.30ന് സമ്പ്രദായ ഭജന്‍, 8.30ന് പഞ്ചാരിമേളം, ഉച്ചയ്ക്ക് 12.30ന് ചാക്യാര്‍കൂത്ത്, 1.30ന് ഷഷ്ഠിപൂജ, വൈകിട്ട് 6ന് ആറാട്ട് പുറപ്പാട്, ആറാട്ട് സദ്യ. 7ന് തായമ്പക, രാത്രി 8.30ന് നാദസ്വരക്കച്ചേരി, രാത്രി 10ന് ഭക്തിഗാനമേള, രാത്രി 1ന് ആറാട്ട് എതിരേല്പ്, 1.30ന് ആറാട്ട് എഴുന്നെള്ളത്ത് ,പുലര്‍ച്ചെ 4.30ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.