ഡിവൈഎഫ്‌ഐ നേതാവ് മദ്യലഹരിയില്‍ പോലീസിനെ മര്‍ദ്ദിച്ചു

Tuesday 22 November 2016 10:13 pm IST

വൈക്കം: അഷ്ടമിദിവസം ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടെപ്പം മദ്യപിച്ച് എത്തിയ ഡിവൈഎഫ്‌ഐ നേതാവ് പോലീസിനെ മര്‍ദ്ദിച്ചു. പൂമംഗലത്ത് ഗോപാലകൃഷ്ണന്‍ മകന്‍ രാഹുല്‍ (21)ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വൈക്കം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ വിജയപ്രമോദ് (47) നെ കരിങ്കല്‍ ചീളുകളും, കരിമ്പിന്‍ തണ്ടും ഉപയോഗിച്ച് സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. പോലീസ് ഓഫീസറെ വൈക്കം ഗവ.ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. അഷ്ടമിക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട്് ഉപദ്രവകരമാകുന്നരീതിയില്‍ പെരുമാറിയതിനാല്‍ നാട്ടുകാരുടെ പോലീസില്‍ പരാതി നല്‍കി. ഇത് അന്വേഷിക്കുന്നതിനായി എത്തിയ വിജയപ്രമോദിനെയാണ് ഡിവൈഎഫ്്്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശനാക്കിയത്. വിജയപ്രമോജിനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച്്് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പോലീസ് സ്റ്റേഷനിലും പരിസരത്തും തടിച്ചുകൂടുകയും പ്രതിയെ ബലമായി മോചിപ്പിക്കുന്നതിന് ശ്രമിച്ചു. പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം പ്രതിയ്‌ക്കെതിരെയും കണ്ടാലറിയാവുന്ന ഇരുപതോളം പേരുടെ പേരില്‍ കേസ്സ് രജിസ്ട്രര്‍ ചെയ്തു.കോടതിയില്‍ ഹാജരാക്കിയ വിജയപ്രമോദിനെ റിമാന്റു ചെയ്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.