എരുമേലിയിലെ ദേവസ്വംഭൂമി തിരിച്ചുപിടിക്കണം: എംപ്ലോയിസ് സംഘ്

Tuesday 22 November 2016 10:40 pm IST

ശബരിമല: വ്യാജരേഖ ചമച്ച് ബിലീവേഴ്‌സ് ചര്‍ച്ച് കൈവശപ്പെടുത്തിയ എരുമേലിയിലെ ദേവസ്വംഭൂമി തിരിച്ചുപിടിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണമെന്ന് ദേവസ്വം എംപ്ലോയിസ് സംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പരിസ്ഥിതി വാദത്തിന്റെ പേരില്‍ ഭക്തന്റെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ കുപ്പിവെള്ളം നിരോധിച്ച ദേവസ്വം ബോര്‍ഡ് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന വിഷലിപ്തമായ കൊക്കോക്കോളയ്ക്ക് വിപണനസാദ്ധ്യത ഒരുക്കിയതിന് പിന്നില്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളും ദേവസ്വം ബോര്‍ഡ് ഉന്നതന്മാരും തമ്മിലുള്ള അവിശുദ്ധബന്ധമാന്നെന്നും സമിതി ആരോപിച്ചു. തീര്‍ത്ഥാടനകാലത്ത് പ്രമേഹരോഗികള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ചപ്പാത്തി ഭക്ഷണമായി നല്‍കണമെന്ന എംപ്ലോയിസ് സംഘിന്റെ ആവശ്യം അംഗീകരിച്ച് പുതിയ ചപ്പാത്തി പ്ലാന്റ് സ്ഥാപിച്ച ദേവസ്വം ബോര്‍ഡ് നടപടിയെ സംസ്ഥാന സമിതി സ്വാഗതം ചെയ്തു. ദേവസ്വത്തിന്റെ പണത്തില്‍ മാത്രമാണ് ജീവനക്കാരുടെ നോട്ടമെന്ന് പൊതുവേദിയില്‍ പ്രസംഗിച്ച് ജീവനക്കാരെ അവഹേളിച്ച ബോര്‍ഡ് അംഗത്തിന്റെ ഹീനനടപടിയെ യോഗം അപലപിച്ചു. സംസ്ഥാന പ്രസിഡന്റ്എന്‍.പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സക്രട്ടറി കിളിമാനൂര്‍ രാകേഷ്, ഭാരവാഹികളായ പി.ആര്‍ കണ്ണന്‍, മുല്ലൂര്‍ ശ്രീകുമാര്‍, നെടുമങ്ങാട് മുരളി, കഴക്കൂട്ടം ജയകുമാര്‍, നെയ്യാറ്റിന്‍കര സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.