ശബരിമല: ദേവസ്വം ജീവനക്കാര്‍ക്ക് പണത്തില്‍ മാത്രമേ നോട്ടമുള്ളുവെന്ന് പ്രസംഗിച്ച ദേവസ്വംബോര്‍ഡ് അംഗം അജയ് തറയിലിനെതിരെ വ്യാപക പോസ്റ്റര്‍. സന്നിധാനത്തിന്റെ വിവിധയിടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ജീവനക്കാരെ തരംതാഴ്ത്തുന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുക, മെമ്പര്‍ മാപ്പുപറയുക തുടങ്ങിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ദേവസ്വം ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ് ബോര്‍ഡ് മെമ്പറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളും പരസ്യമായി പറഞ്ഞിരുന്നു. ജീവനക്കാര്‍ രാപ്പകല്‍ നടത്തുന്ന സേവനത്തെതുടര്ന്നാണ് അജയ് തറയിലിനെ പോലുള്ളവര്‍ കാറില്‍ കയറി വിലസിനടക്കുന്നതെന്ന് ഇവര്‍ തുറന്നടിച്ചു. ബോര്‍ഡംഗത്തിന്റെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധവുമായാണ് ജീവനക്കാര്‍ കഴിഞ്ഞദിവസം ജോലിക്ക് കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: