പാലക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഷൊര്‍ണൂരില്‍ ഇന്ന് തിരിതെളിയും. ഇന്നു രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. രജിസ്ട്രേഷനും ഇന്ന് ആരംഭിക്കും. മേളയുടെ ഔപചാരിക ഉദ്ഘാടനം 24ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. പി.കെ. ശശി എംഎല്‍എ അധ്യക്ഷത വഹിക്കും.
ഷൊര്‍ണൂരിലെ വിവിധ സ്കൂളുകളിലായി നടക്കുന്ന മേള 27ന് സമാപിക്കും. യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലാണ് മത്സരം.
183 ഇനങ്ങളിലായാണ് മത്സരം. വിവിധ ജില്ലകളില്‍ നിന്ന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഷൊര്‍ണൂര്‍, ചെറുതുരുത്തി എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് താമസ സൗകര്യം. 27ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: