ന്യൂദല്‍ഹി: വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ ബിജെപി മുന്നേറ്റം അടയാളപ്പെടുത്തി ഉപതെരഞ്ഞെടുപ്പ്. ത്രിപുരയിലെ ബര്‍ജല മണ്ഡലത്തില്‍ രണ്ടാമതെത്തി ബിജെപി കരുത്ത് കാട്ടി. സിപിഎമ്മിലെ ജുമു സര്‍ക്കാരിനോട് ബിജെപി സ്ഥാനാര്‍ത്ഥി ശിസ്തമോഹന്ദാസിന്റെ തോല്‍വി വെറും 3,374 വോട്ടിന്. പട്ടികജാതി സംവരണ സീറ്റില്‍ സിപിഎം 15,769 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് 12,395 വോട്ടുകള്‍ ലഭിച്ചു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 511 വോട്ടായിരുന്നു. സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസിന് 804 വോട്ട്കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാമതെത്തിയ തൃണമൂലിന് 5629 വോട്ട് ലഭിച്ചു. ബിജെപി 20.5 ശതമാനം വോട്ടുകള്‍ നേടി. ത്രിപുരയില്‍ കോണ്‍ഗ്രസ്സിനെ പുറന്തള്ളി ബിജെപി പ്രധാന പ്രതിപക്ഷമാകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: