മലപ്പുറം: ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിക്കുന്ന നൂറുല്‍ ഹുദ പഠനശിബിരത്തിന് ഇന്ന് തുടക്കം. ബിജെപിയുടെ രാഷ്ട്രീയം ന്യൂനപക്ഷവിരുദ്ധതയാണെന്ന് കുപ്രചരണം നടത്തുന്നവര്‍ക്ക് ചുട്ടമറുപടി നല്കാന് മുന്നോട്ട് വന്നിരിക്കുന്നത് മലപ്പുറത്തെ ന്യൂനപക്ഷങ്ങള്‍ തന്നെയാണ്. സന്മാര്ഗത്തിലേക്കുള്ള വെളിച്ചം എന്ന അര്‍ത്ഥം വരുന്ന അറബിവാക്കായ നൂറുല്‍ ഹുദ എന്ന പേരാണ് പരിപാടിക്ക് നല്‍കിയിരിക്കുന്നത്.
ഇന്ന് വൈകിട്ട് നാലിന് പെരിന്തല്‍മണ്ണയില്‍ പൊതുസമ്മേളനം ന്യൂനപക്ഷമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ.പത്മനാഭന് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വൈകിട്ട് എട്ടിന് കെപിഎം റസിഡന്‍സിയില്‍ ബിജെപിയും മതന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് കുര്യന് സംസാരിക്കും.
ഇന്ന് രാവിലെ 10 മണിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പഠനശിബിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ.സി.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ വിഷങ്ങളില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ.നസീര്‍, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് കെ.ദാമോദരന്‍ എന്നിവര്‍ ക്ലാസെടുക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: