മട്ടന്നൂര്‍: നാളെ ശിവപുരം ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിക്കുന്ന മട്ടന്നൂര്‍ ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.അശോകന് അധ്യക്ഷത വഹിക്കും. 86 വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തോളം മത്സരാര്‍ത്ഥികള്‍ മറ്റൊരുയ്ക്കുന്ന കലോത്സവം പ്ലസ്റ്റിക് മുക്ത കലോത്സവമായി മാറ്റുവനാണ് സംഘാടകരുടെ ലക്ഷ്യം. നാല് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന്റെ സമാപനം ശനിയാഴ്ച വൈകുന്നേരം 3.30ന് ഇ.പി. ജയരാജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ നഗരസഭ ചെയര്മാന് കെ.ഭാസ്കരന് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എഇഒ എ.പി.അംബിക, മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. അശോകന്, കെ.വി.സുലോചന, ആര്.കെ.രാജീവ്, പി.ജമീല, പി.കെ.ഗോപി, കുറുമാണി മനോജ്, രാഘവന് കാഞ്ഞിരോളി, എസ്.പി.ഷിനോയ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: