കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ ഈ വര്‍ഷത്തെ പാസിംഗ് ഔട്ട് പരേഡ് 26ന് രാവിലെ എട്ടു മണിക്ക് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും. ദക്ഷിണ നേവല്‍ കമാന്റ് കമാന്റിംഗ് ഇന്‍ ചീഫ് ഫ്ളാഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ എ.ആര് കാര്‍വെ സല്യൂട്ട് സ്വീകരിക്കും.
26 വനിതകളുള്‍പ്പെടെ 347 കേഡറ്റുകളാണ് ഇത്തവണ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. കേഡറ്റുകളുടെ കുടുംബാംഗങ്ങള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, വിവിധ സൈനിക സ്കൂള്‍ കേഡറ്റുകള്‍, എന്‍.സി.സി കേഡറ്റുകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പാസിംഗ് ഔട്ടിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ അക്കാദമിയില്‍ നടക്കും. 25ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ ഇന്ത്യന്‍ നാവിക അക്കാദമി കോഴ്സിന്റെ 91ാമത് ബാച്ചിനുള്ള ബി.ടെക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പൂനെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജി വൈസ് ചാന്സ്ലര് ഡോ. സുരേന്ദ്ര പാല് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: