കണ്ണൂര്‍: തിലാന്നൂര്‍ യുപി സ്കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 27 ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഗുരുവന്ദനവും നടക്കും. ഉച്ചക്ക് 2 മണിക്ക് സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടി ചലച്ചിത്രതാരം റസ്ന പവിത്രന് ഉദ്ഘാടനം ചെയ്യും. കോളേജ് ഓഫ് കോമേള്സ് ചെയര്മാന് പി.അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നവീകരിച്ച പഠനമുറികളുടെ ഉദ്ഘാടനം പ്രൊഫ.കെ.എ.സരള നിര്‍വ്വഹിക്കും. ഗുരുവന്ദനം പരിപാടിയില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പള്ളിയറ ശ്രീധരന് മുഖ്യപ്രഭാഷണം നടത്തും. സ്കൂള്‍ മാനേജര്‍ കെ.കെ.ബാലറാം, എഇഒ കെ.വി.സുരേന്ദ്രന്, കോര്പ്പറേഷന് കൗണ്‍സിലര്‍ എം.രാജീവന്, പി.പി.ബാബു, ഷീബ ഷാജി, വി.അരവിന്ദാക്ഷന്, എം.പി.പത്മജ, കെ.രത്നാകരന് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഗാനമേളയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: