കണ്ണൂര്‍: ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി മില്‍മ കണ്ണൂര്‍ ഡെയറിയില്‍ 25, 26, 27 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. അതോടൊപ്പം മില്‍മ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ഡിസ്കൗണ്ട് നിരക്കിലുള്ള വില്പനയും നടക്കും. കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി 23 ന് രാവിലെ 10 മണിക്ക് ക്വിസ്സ് ക്വസ്റ്റ്-2016 സംഘടിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ ജെറൊമിക് ജോര്‍ജ്ജ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: