ബംഗളൂരു: ബിജെപി മലയാളി സെല്‍ കര്‍ണാടകയുടെ ജയനഗര്‍ മണ്ഡലം കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി കെ.ഹരിദാസന് (കണ്‍വീനര്‍), പി.ഗോപാലകൃഷ്ണന്, കാപ്സന്, വിപിന്‍ (കോ.കണ്‍വീനര്‍മാര്‍), സൈമണ്‍ തലകോടന്‍, ആര്.സരീരാജ്, ജിറേഷ്, രതീഷ്, രമേഷ് എന്നിവരെ മെമ്പര്‍മാരായി തിരഞ്ഞെടുത്തു. യോഗത്തില്‍ ബംഗളൂരു ജില്ലാ കമ്മറ്റി കണ്‍വീനര്‍ ഹരി നയ്യര്‍ അദ്ധ്യക്ഷ്യത വഹിച്ചു. സംസ്ഥാന കോ-കണ്‍വീനര്‍മാരായ ഒ.പി.സന്തോഷ്, മധു കലമാനൂര്‍, റൂറല്‍ കണ്‍വീനര്‍ ആദിത്യാ ഉദയ്, ബാംഗളൂരു ജില്ലാ കോ-കണ്‍വീനര്‍, പി.വി.സലീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: